Flash News

മുത്ത്വലാഖ് വധശിക്ഷയ്ക്ക് സമാനം, നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതം അപ്പോള്‍ നോക്കാം : സുപ്രീംകോടതി

മുത്ത്വലാഖ് വധശിക്ഷയ്ക്ക് സമാനം, നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതം അപ്പോള്‍ നോക്കാം : സുപ്രീംകോടതി
X


ന്യൂഡല്‍ഹി : മുസ്ലീം സ്ത്രീകളുടെ ജീവിതത്തെ തീരാദുഖത്തിലാക്കുന്ന മുത്ത്വലാഖ് വധശിക്ഷയ്ക്ക് തുല്യമാണെന്നും നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതം അപ്പോള്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള സു്പ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച്. വിവാഹബന്ധം ഒഴിവാക്കാനുള്ള ഏറ്റവും മോശം മാര്‍ഗമാണ് മുത്ത്വലാഖെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇന്നലെ ആരംഭിച്ച വാദംകേള്‍ക്കലിനിടെയാണ് കോടതിയുടെ നിരീക്ഷണം.
മുത്തലാഖ് ശരിയെന്ന് കരുതുന്ന ചിന്താഗതിക്കാരുണ്ട്. എന്നാല്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വിവാഹബന്ധം ഒഴിവാക്കാനുള്ള ഏറ്റവും മോശവും അനഭിലഷണീയവുമായ മാര്‍ഗമാണത്. മുത്തലാഖില്‍ ഉഭയകക്ഷി സമ്മതമില്ല. എതിര്‍ക്കേണ്ട വിഷയമാണിതെങ്കിലും വ്യക്തിനിയമപ്രകാരം നിലനില്‍ക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
മുത്ത്വലാഖ് നിരോധിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ കോടതി മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദിനോട് നിര്‍ദേശിച്ചു.
മുത്ത്വലാഖ് ഇസ്‌ലാം മതത്തിലെ മൗലികാവകാശമാണെന്നു ബോധ്യമാവുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു . മുത്ത്വലാഖ് ഇസ്‌ലാംമതത്തിലെ വിശുദ്ധ കര്‍മമാണോ എന്ന കാര്യവും മുസ്‌ലിംകളുടെ മതപരമായ മൗലികാവകാശമാണോ എന്ന കാര്യവുമാണ് കോടതി പരിശോധിക്കുകയെന്നും സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it