മുത്ത്വലാഖ് ബില്ല്: ജീവനാംശം കൂടി പരിഗണിക്കുമെങ്കില്‍ അനുകൂലിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജീവനാംശം നല്‍കുന്നതിന് മുത്ത്വലാഖ് ബില്ലില്‍ നിബന്ധനയുണ്ടെങ്കില്‍ പിന്തുണയ്ക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ്. തങ്ങള്‍ മുത്ത്വലാഖ് ബില്ലിന് ഒരിക്കലും എതിരല്ലെന്നും എന്നാല്‍, നിലവിലെ രൂപത്തില്‍ അത് മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും സുഷ്മിത ദേവ് പറഞ്ഞു. മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് നീതി ലഭിക്കലും മുത്ത്വലാഖ് നിര്‍ത്തലാക്കലുമാവണം ബില്ലിന്റെ ലക്ഷ്യം. ശിക്ഷിക്കപ്പെടുന്ന ഭര്‍ത്താക്കന്മാര്‍  ജയിലില്‍ പോയാല്‍ സ്ത്രീകള്‍ ജീവനോപാധികള്‍ക്കായി എന്തു ചെയ്യുമെന്നും അവര്‍ ചോദിച്ചു. മുസ്‌ലിം സ്ത്രീ (വിവാഹാവകാശ സംരക്ഷണം) ബില്ല് 2017 ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയുടെ പരിഗണനയിലാണുള്ളത്.
Next Story

RELATED STORIES

Share it