Flash News

മുത്ത്വലാഖ് : പന്ത് സുപ്രിംകോടതി സമുച്ചയത്തിലെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: മുത്ത്വലാഖ് സംബന്ധിച്ച് നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റിന് എല്ലാവിധ അധികാരമുണ്ടെന്നും എന്നാല്‍, വിഷയത്തില്‍ പന്ത് ഇപ്പോള്‍ സുപ്രിംകോടതിയുടെ സമുച്ചയത്തിലാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറഞ്ഞു. മുത്ത്വലാഖ് നടത്തുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ഇത് കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐഎംപിഎല്‍ബി നല്‍കിയ സത്യവാങ്മൂലം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുത്ത്വലാഖ് മോശമായ നടപടിയാണെങ്കില്‍ ബോര്‍ഡ് അത് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തണം. തൊട്ടുകൂടായ്മ, സതി എന്നിവ നിരോധിച്ച് നിയമം കൊണ്ടുവന്നതു പോലെ മുത്ത്വലാഖ് നിരോധിച്ച് നിയമം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it