മുത്ത്വലാഖ് നിരോധന ബില്ല്; നിയമ നടപടികളുമായി മുന്നോട്ടു പോവും: സമസ്ത

കോഴിക്കോട്: മുത്ത്വലാഖ് നിരോധന ബില്ല് ശരീഅത്ത് വിരുദ്ധവും ഭരണഘടനയ്ക്കു നിരക്കാത്തതും അപ്രായോഗികവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി.  ബില്ലിനെതിരേ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി  മുന്നോട്ടു പോവാനും ഇതിനുവേണ്ടി  നിയമ വിദഗ്ധരുടേയും പണ്ഡിതന്മാരുടേയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
മുത്ത്വലാഖ് നിരോധന ബില്ലിനെതിരേ നിയമ നിര്‍മാണ സഭയില്‍ കൈക്കൊണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ യോഗം അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ  മുത്ത്വലാഖ് ബില്ലിന്റെ കാര്യത്തില്‍ പുന പ്പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ന്് കൂരിയാട്ടു നടക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.  മുജാഹിദ് -ജമാഅത്ത് തുടങ്ങിയ ബിദഈ കക്ഷികളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സമസ്തയുടെ മുന്‍ നിലപാടില്‍ നിന്നു യാതൊരു മാറ്റവും ഇല്ലെന്നും സമസ്തയുടേയും പോഷക സംഘടനകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ തല്‍സ്ഥാനങ്ങള്‍ക്ക് അയോഗ്യരായിരിക്കുമെന്നും മുശാവറ യോഗം വ്യക്തമാക്കി. സമസ്ത എന്നും സുന്നി ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാട് തുടര്‍ന്നും പിന്തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.
പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍,  പികെപി അബ്ദുസലാം മുസ്്‌ല്യാര്‍,  എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, സി കെ എം സ്വാദിഖ് മുസ്്‌ല്യാര്‍,  പി പി ഉമര്‍ മുസ്്‌ല്യാര്‍,  എം എം മുഹ്‌യുദ്ദീന്‍ മുസ്്‌ല്യാര്‍, യു എം അബ്ദുറഹ്്മാന്‍ മുസ്്‌ല്യാര്‍, എം എ ഖാസി മുസ്്‌ല്യാര്‍,  ചേലക്കാട് എ മുഹമ്മദ് മുസ്്‌ല്യാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it