Flash News

മുത്ത്വലാഖ് നിയമവിരുദ്ധമാക്കിയാല്‍ മുസ്‌ലിം വിവാഹത്തിനും വിവാഹമോചനത്തിനും പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മുത്ത്വലാഖ് നിയമവിരുദ്ധമാക്കിയാല്‍ മുസ്‌ലിം വിവാഹത്തിനും വിവാഹമോചനത്തിനും പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍
X


ന്യൂഡല്‍ഹി: മുത്ത്വലാഖിനെ സുപ്രിംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍ മുസ്‌ലിം വിവാഹത്തിനും വിവാഹമോചനത്തിനും  പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. എല്ലാതരത്തിലുള്ള ത്വലാഖും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.  മുത്ത്വലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയാണ് ഇക്കാര്യം അറിയിച്ചത്.
മുത്ത്വലാഖ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21, 51 എന്നിവയുടെ ലംഘനമാണെന്നും ഇത് അധാര്‍മികമായി പ്രഖ്യാപിച്ച് നിരോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, മൊറോക്കോ, തുണീഷ്യ, തുര്‍ക്കി, ഇന്തോനീസ്യ, ഈജിപ്ത്, ഇറാന്‍ എന്നീ മുസ്‌ലിം രാജ്യങ്ങളിലും മുത്ത്വലാഖ് സമ്പ്രദായത്തില്‍ ഗണ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുത്ത്വലാഖ് നിരോധിച്ചാല്‍ അതിനു പകരം പുതിയ നിയമം കൊണ്ടുവരാമെന്ന മുകുള്‍ രോഹത്ഗിയുടെ വാദത്തിനിടെ, അത് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കാത്തതെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങിന്റെ ചോദ്യത്തിന്, ഭരണഘടനാ അവകാശങ്ങളുടെ മേല്‍നോട്ടക്കാരനാണ് സുപ്രിംകോടതി എന്നായിരുന്നു രോഹത്ഗിയുടെ മറുപടി. എന്നാല്‍, ഞങ്ങള്‍ ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍നോട്ടക്കാര്‍ കൂടിയാണെന്നായിരുന്നു ഇതിനോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഒരു മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുത്ത്വലാഖ് അടക്കമുള്ള സമ്പ്രദായങ്ങളെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രണ്ടു ഹരജികളാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it