Flash News

മുത്ത്വലാഖ് കേസ് : വിധിപറയാന്‍ മാറ്റി



ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രിംകോടതി വിധിപറയാന്‍ മാറ്റി. തുടര്‍ച്ചയായി ആറുദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം 11നാണ് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ഓള്‍ ഇന്ത്യാ മുസ്‌ലിം വിമന്‍ പേഴ്‌സനല്‍ ലോ ബോര്‍ഡ് അടക്കം കേസില്‍ കക്ഷി ചേര്‍ന്നവര്‍ തങ്ങളുടെ വാദങ്ങളും സത്യവാങ്മൂലങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. മുത്ത്വലാഖിന് ഇരയായ ഹരജിക്കാരെയും വിവിധ വനിതാ സംഘടനകളെയും പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ മുത്ത്വലാഖ് സമ്പ്രദായം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന് ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. വിവാഹ കരാര്‍സമയത്തു തന്നെ മുത്ത്വലാഖ് സംബന്ധിച്ച സ്ത്രീകളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കാനാവുമോ എന്ന കോടതിയുടെ നിര്‍ദേശം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച തന്നെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നുവെന്നും ഇതുസംബന്ധിച്ചു ബോര്‍ഡ് ഖാസിമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും ബോര്‍ഡിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it