malappuram local

മുത്ത്വലാഖിന്റെ പേരില്‍ ബിജെപി മുസ്‌ലിംകളെ വേട്ടയാടാന്‍ ശ്രമിക്കുന്നു: കോടിയേരി

പെരിന്തല്‍മണ്ണ: മുത്ത്വതലാഖിന്റെ പേരില്‍ മോദിയും  ബി ജെപിയും മുസ്്‌ലിംകളെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിന്തല്‍മണ്ണണയില്‍ സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അേേദ്ദഹം. മുത്ത്വലാഖ് ബില്ലിലൂടെ മോദിയും ബിജെപിയും മുസ്‌ലിം സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്റെ വക്താക്കളാവാന്‍ ശ്രമിക്കുന്നുണ്ട്. മുത്ത്വലാഖിനെ സിപിഎം ആദ്യംമുതലേ എതിര്‍ത്തിരുന്നു. സുപ്രീംകോടതി മുത്ത്വലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മുത്ത്വലാഖ് വഴി വിവാഹമോചനം നടത്തുന്ന സംഭവത്തെ സിവില്‍ കേസിനു പുറമേ ക്രിമിനല്‍ കേസാക്കി മാറ്റുന്നുവെന്നതാണ് ബില്ലിന്റെ പ്രത്യേകത. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ പിന്നിലെ ദുഷ്ടലാക്ക് ഇതാണ്. വിവാഹബന്ധം വേര്‍പെടുത്തിക്കഴിഞ്ഞാല്‍ മറ്റു മതങ്ങളില്‍പെട്ടവര്‍ക്കെതിരെ സിവില്‍ കേസെടുക്കും. എന്നാല്‍ മുസ്‌ലിം കേസില്‍ സിവില്‍ അല്ല ക്രിമിനല്‍ കേസായി പരിഗണിക്കണമെന്നതാണ് ബിജെപി നയം. സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവേചനപരമായ നിലപാട്. ഇതിന്റെ ഫലമായി മൂന്നുവര്‍ഷം ശിക്ഷ നല്‍കിയാല്‍ മൊഴിചൊല്ലിക്കഴിയുന്ന സ്ത്രീക്ക് ജീവനാംശം എങ്ങനെ കൊടുക്കും.  ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ? വ്യക്തതയില്ലാതെ ധൃതിപിടിച്ച് ഇത്തരം നിയമം കൊണ്ടുവരുന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിതമായിട്ടുള്ള നിലപാടിന്റെ ഭാഗമാണ്. നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ല. അതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്ക് തനിച്ചുപോകാന്‍ അവകാശം കൊടുത്തിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ലോകത്ത് ഇന്ത്യയാണ് ആദ്യമിത് നടപ്പാക്കിയതെന്ന് മോദി പ്രഖ്യാപിക്കുന്നു. എന്നാല്‍ 2015ല്‍ സൗദി സര്‍ക്കാര്‍ നടപ്പാക്കി. മലേഷ്യ, സിംഗപ്പൂര്‍ എന്നിവ പിന്നീടും നടപ്പാക്കിയിട്ടുണ്ട്. ബിജെപിക്കെതിരേ ഇടതുപക്ഷ പാര്‍ട്ടികളും മതനിരപേക്ഷ കക്ഷികളും ഏകോപിപ്പിക്കാന്‍ സിപിഎം ശ്രമിക്കണം. ഈ പോരാട്ടം പാര്‍ട്ടി ഏറ്റെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കൂടി പാര്‍ട്ടി പോരാടണം. കോണ്‍ഗ്രസ് അന്ന് സ്വീകരിച്ച നയങ്ങളില്‍ ഒരുമാറ്റവും വരുത്താന്‍ അവര്‍ തയാറായിട്ടില്ല. സോണിയ മാറി രാഹുല്‍ പ്രസിഡന്റായി എന്നല്ലാതെ നയപരമായി മാറിയിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് മാറുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ബിജെപി അംഗങ്ങളില്‍ 112 പേര്‍ മുന്‍ കോണ്‍ഗ്രസ്സുകാരാണ്. തങ്ങളെ എതിര്‍ക്കാന്‍ ആളില്ലാത്ത സമൂഹം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. ഇതിനാണ് അവരെ ശക്തമായെതിര്‍ക്കുന്ന സിപിഎമ്മിനെ ഉന്മൂലനം ചെയ്യാന്‍ അവര്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. നയപരമായി യോജിപ്പുള്ള കക്ഷികളുമായിട്ടാണ് രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിക്കുക. ബിജെപിക്കെതിരെ വിശാല വേദികള്‍ ആവശ്യമെങ്കില്‍ അതുണ്ടാക്കുന്നതിന് സിപിഎം എതിരല്ല. അതാണ് രാഷട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പൊതുസ്ഥാനാര്‍ഥിക്ക് സിപിഎം പിന്തുണ നല്‍കിയത്. ബിജെപിക്കെതിരെ പാര്‍ലമെന്റിനകത്ത് നടക്കുന്ന ചില പരിപാടികളില്‍ പാര്‍ട്ടി പങ്കെടുക്കാറുണ്ട്. അത്തരം പൊതുവേദികള്‍ രൂപീകരിക്കാം. പക്ഷേ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ രൂപീകരിക്കുന്നത് നയപരമായി യോജിപ്പുള്ളവരുമായി മാത്രമേ ഉണ്ടാവൂ.  ഇ എന്‍ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it