Flash News

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കും: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കും: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
X
ന്യൂ ഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് ബില്‍ തയ്യാറാക്കിയത്.



ബില്‍ വ്യവസ്ഥ ചെയ്യുന്നത് മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ്.
ബില്‍ അനുസരിച്ച് വാക്കാലോ, എഴുത്തുമുഖേനയോ, ഇമെയില്‍, എസ്എംഎസ്, വാട്‌സ് ആപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് മാര്‍ഗങ്ങളിലൂടെയോ ഉള്ള തലാഖുകളെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ മുത്തലാഖിന് ഇരയായ സ്ത്രീക്ക്, പൊലിസില്‍ പരാതി നല്‍കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണവും, ഭര്‍ത്താവില്‍ നിന്ന് ചെലവും ആവശ്യപ്പെട്ട് മജിസ്‌ട്രേട്ടിനെ സമീപിക്കാമെന്നും ബില്‍ വ്യക്തമാക്കുന്നു.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, നിയമസഹമന്ത്രി പിപി ചൗധരി എന്നിവരടങ്ങുന്ന സമിതിയാണ് ബില്ലിന് രൂപം നല്‍കിയത്.
Next Story

RELATED STORIES

Share it