Kollam Local

മുത്തലാക്ക് സംവാദം രാഷ്ട്രീയ വിവാദത്തിന് : ജമാഅത്ത് ഫെഡറേഷന്‍



കൊല്ലം: ജാതിപരമായ വിവാദങ്ങള്‍ ഉച്ചകോടിയില്‍ എത്തിനില്‍ക്കുന്ന ഇന്ത്യയില്‍ കേവലം രാഷ്ട്രീയ പ്രേരിതമായി മുത്തലാക്ക് പ്രശ്‌നം ഉയര്‍ത്തികാട്ടി മുസ്്‌ലിം സ്ത്രീകളെ കുറിച്ചുള്ള  വിഷാദപൂര്‍ണ്ണമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമം നിര്‍ത്തണമെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന നേതൃ യോഗം ആവശ്യപ്പെട്ടു. ആദര്‍ശ ചിന്തകള്‍ വിളംമ്പരം ചെയ്യുന്ന ശരീഅത്തിനെ മാറ്റിമറിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമയുള്ള ഈ നീക്കമെന്ന് പ്രകടമായിരിക്കെ വിവാഹ മോചനത്തിന്റെ തോത് മറ്റുസമുദായങ്ങളെക്കാള്‍ മുസ്്‌ലിംകളില്‍ കുറവാണെന്നും മുത്തലാഖ് തെറ്റായാണ് ഉയര്‍ത്തികാണിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ബാബരിമസ്ജിദ് പ്രശ്‌നം കോടതിയുടെ പുറത്ത് സമവായത്തിലൂടെ പരിഹരിക്കാനുള്ള നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെപി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എ യൂനുസ്‌കുഞ്ഞ്, എംഎ സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, തേവലക്കര എംഎ അസീസ്, അല്‍ഫാ അബ്ദുല്‍ഖാദര്‍ ഹാജി, ആസാദ് റഹീം, മാഹിന്‍കുളത്തുപ്പുഴ, ഉമര്‍കണ്ണ്‌റാവുത്തര്‍, നൂറുദ്ദീന്‍ വൈദ്യ മേക്കോണ്‍, അബ്ദുല്‍ അസീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it