kasaragod local

മുത്തപ്പന്റെ അനഗ്രഹം വാങ്ങി സിപിഎം സ്ഥാനാര്‍ഥി

കാഞ്ഞങ്ങാട്: വിശ്വാസത്തെയും വിശ്വാസികളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ സിപിഎമ്മിന് വിശ്വാസം തന്നെ ശരണം. ധീര രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണായ കയ്യൂരില്‍ നിന്ന് ഉയര്‍ന്ന് വന്നിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാലനും വ്യത്യസ്തനാകുന്നില്ല.
ഫിഡല്‍ കാസ്‌ട്രോയുടെ രീതിയില്‍ തൊപ്പി വെക്കുന്ന എം രാജഗോപാലന്‍ മുത്തപ്പന്‍ ദൈവത്തെ വണങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. എം രാജഗോപാലന്‍ കയ്യൂര്‍ എന്ന പേരിലുള്ള എഫ്ബി പേജില്‍ ഈ പടം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
നേരത്തെ സിപിഎമില്‍ ശബരിമല ദര്‍ശനം നടത്തിയതിനും മുത്തപ്പന്‍ തെയ്യം കെട്ട് നടത്തിയതിനും സസ്‌പെന്റ് ചെയ്യപ്പെട്ട സഖാക്കള്‍ നിരവധിയുണ്ട് പാര്‍ട്ടി കേന്ദ്രങ്ങളായ നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും.
അന്ന് ക്രൂശിതരായ സഖാക്കള്‍ പുതിയ കാലത്തെ സിപിഎം അടവ് നയം കണ്ട് ഞെട്ടുകയാണ്. പാര്‍ട്ടി കേന്ദ്രമായ നീലേശ്വരത്ത് നിന്ന് വരുന്ന വാര്‍ത്തകളും രസകരമാണ്. നേരത്തെ ഒരു നേതാവിന്റെ മകന്‍ ഗൃഹ പ്രവേശനത്തിന് മുത്തപ്പന്‍ തെയ്യം കെട്ടിയാടിയപ്പോള്‍ ശക്തമായി എതിര്‍ത്ത വി എസ് ഭക്തനായ നീലേശ്വരം സഖാവ് തളിയില്‍ ക്ഷേത്രത്തില്‍ ശയന പ്രദര്‍ശനം നടത്തിയത് ഈയിടെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it