wayanad local

മുത്തങ്ങയില്‍ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ പിടിയില്‍



സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ 59.91 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് (51), ഷാഹിദ് (28) എന്നിവരാണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയില്‍ ഇന്നലെ വൈകീട്ട് 5.30ഓടെ സുല്‍ത്താന്‍ ബത്തേരി പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. മൈസൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായിരുന്നു. കുഴല്‍പ്പണം കടത്താനുപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. സെമിനാര്‍ നടത്തികേണിച്ചിറ: പൂതാടി പഞ്ചായത്ത്, നീതിവേദി കല്‍പ്പറ്റ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവരവകാശ നിയമം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, രാഷ്ടീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. നീതിവേദി കോ-ഓഡിനേറ്റര്‍ ജെയിംസ് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സാബു സംസാരിച്ചു.
Next Story

RELATED STORIES

Share it