malappuram local

മുതുവല്ലൂരില്‍ അഞ്ചു കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം

കൊണ്ടോട്ടി: കുടിവെളള ക്ഷാമം രൂക്ഷമാകുന്ന മുതുവല്ലൂര്‍ പഞ്ചായത്തില്‍ നിര്‍മിച്ച അഞ്ച് കുടിവെളള പദ്ധതികള്‍ക്ക് തുടക്കമായി.കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മുതുവല്ലൂര്‍ പഞ്ചായത്തില്‍ കുടിവെളള പദ്ധതികള്‍ നിര്‍മിച്ചത്. മുതുവല്ലൂര്‍ പഞ്ചായത്തിലെ ചെരിച്ചിക്കാവ്-മങ്ങാട്ട് തടം ഭാഗം,വടക്കെ പറമ്പ് അക്കരക്കുന്നത്ത് തുളച്ചീരി എസ്ഇ കോളനി,മുക്കണ്ണന്‍ചോല എസ്ഇ കോളനി,മുണ്ടിലാക്കല്‍ മേത്തലയില്‍ എസ്ഇ കോളനി,പാമ്പോട്ടുപാറ പഞ്ചായത്ത് ഓഫീസ് ഭാഗത്തേക്കായാണ് കുടിവെളള പദ്ധതികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.ചീക്കോട് കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയത്.മുതുവല്ലൂരിലെ എസ്ഇ കോളനി ഉള്‍പ്പടെ അഞ്ച് വാര്‍ഡുകളിലെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.33 ലക്ഷം മുടക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ അബ്ദുല്‍ കരീം അധ്യക്ഷനായി.ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എം പി മുഹമ്മദ്,വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ഹാജറുമ്മ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷറീന ഹസീബ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍മാരായ കെ പി അമീര്‍,കെ ഷറഫുന്നീസ, മുതുവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ മുജീബ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എ നസീറ ബേി ഡി ഒ ഹമീദ ജലീസ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ എന്‍ ബഷീര്‍,ഷഹര്‍ബാന്‍,ഷാഹിദ,ലക്ഷമി,ബാബുരാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ, എ പി കുഞ്ഞാന്‍, തെറ്റന്‍ മെയ്തീന്‍ ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it