wayanad local

മുതുമല വന്യജീവി സങ്കേതത്തിന്റെ ചുറ്റളവ് വര്‍ധിപ്പിക്കുന്നു



സുല്‍ത്താന്‍ ബത്തേരി: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിന്റെ ചുറ്റളവ് വര്‍ധിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട കടുവാസംരക്ഷണ കേന്ദ്രമാണ് മുതുമല. ഇപ്പോള്‍ 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവാണ് കടുവാസംരക്ഷണ കേന്ദ്രത്തിനുള്ളത്. നീലഗിരിയിലെ സീഗൂര്‍, ശിങ്കാര, തെങ്കുമാറട റേഞ്ചുകളെ കൂടി മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍വേകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വനങ്ങള്‍ കൂടി മുതുമലയിലേക്ക് ചേര്‍ക്കുന്നതോടെ മുതുമലയുടെ പരപ്പളവ് വര്‍ധിക്കും. മസിനഗുഡി മേഖലയിലെ ജനങ്ങളെ ഇത് ഒരിക്കലും പ്രതികൂലമായി ബാധിക്കുകയില്ലെന്ന് ഡിഎഫ്ഒ കലാനിധി അറിയിച്ചു.
Next Story

RELATED STORIES

Share it