palakkad local

മുതുതല ഗ്രാമപ്പഞ്ചായത്ത് “ 'വിശുദ്ധിയില്‍' എത്താന്‍ ഇനി 11 നാള്‍

പട്ടാമ്പി: മുതുതല ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങള്‍ മുഴുവന്‍ വിശുദ്ധിയെ നെഞ്ചേറ്റുകയാണ്. പഞ്ചായത്തിനെ ആകെ മാലിന്യ മുക്തമാക്കാനുള്ള സമഗ്ര പദ്ധതിക്കാണ് മുതുതല ഗ്രാമപ്പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ മാലിന്യമുക്ത കേരളം പദ്ധതിക്ക് ശക്തി പകരുന്നതാണ് വിശുദ്ധി. 19 ദിവസം കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഒറ്റത്തവണയായി പഞ്ചായത്തിലെ ഖരമാലിന്യങ്ങള്‍ തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങ ള്‍ ഊര്‍ജിതമാക്കി കഴിഞ്ഞു.
ഇതോടനുബന്ധിച്ച് സംഘാടക സമിതിയോഗം ചേര്‍ന്ന് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് പഞ്ചായത്തിലെ വ്യാപാരികളുടെയും യോഗം ചേരുകയും ശുചീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിശുദ്ധിയോടനുബന്ധിച്ച് കഴിഞ്ഞദിവസം പഞ്ചായത്തിലെ മുഴുവന്‍ പൊതു ഇടങ്ങളും നാട്ടുകാര്‍ ശുചീകരിച്ചു.
20ന് പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരികളും തങ്ങളുടെ സ്ഥാപനങ്ങള്‍ ഒരു മണിക്കൂര്‍ അടച്ചിട്ട് ശുചീകരിക്കും. 20 മുതല്‍ 22 വരെ വീടുകളില്‍ സമാഹരിച്ച മാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിക്കും. 22, 23, 24 തിയ്യതികളിലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സമാഹരിച്ച മാലിന്യങ്ങള്‍ ശേഖരിക്കും. 25ന് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. മാലിന്യമില്ലാത്ത പഞ്ചായത്ത് ആരോഗ്യമുള്ള ജനത എന്ന ആശയം മുന്നോട്ട് വച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമപ്പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാവുകയാണ്.
Next Story

RELATED STORIES

Share it