palakkad local

മുതുതലയെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

പട്ടാമ്പി: മുതുതല ഗ്രാമപ്പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടുമുണ്ടയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം. ജനകീയാസൂത്രണം 2017-18 ല്‍ ഉള്‍പ്പെടുത്തിയാണ് വിശുദ്ധി എന്ന പേരില്‍ സമഗ്രമാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് പഞ്ചായത്ത് തുടക്കമിട്ടത്.
പഞ്ചായത്തിനകത്ത് വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങള്‍ ഒഴിച്ചുള്ള മുഴുവന്‍ ഖരമാലിന്യങ്ങളും കണ്ടെത്തി അവയെ സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരമുള്ള ഏജന്‍സിക്ക് കൈമാറുന്ന പദ്ധതിയാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്. മാര്‍ച്ച് 11 മുതല്‍ 25 വരെയുള്ള 14 ദിവസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റാനായെന്ന് പഞ്ചായത്ത് അധികൃതര്‍ അവകാശപ്പെട്ടു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് , അധ്യാപക-വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം മാലിന്യനിര്‍മാര്‍ജന പരിപാടിയില്‍ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എം നീലകണ്‌ലന്‍ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് എം പി മാലതി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം എ സാബിറ, എം ശങ്കരന്‍ കുട്ടി, പി ഷണ്‍മുഖന്‍, പി എം ഉഷ, പിസി വാസു, യാവുട്ടി, വിടി സോമന്‍, കെവി മുഹമ്മദാലി, സെക്രട്ടറി കെഎ അബൂബക്കര്‍ ,സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി മുകേഷ്, വിഇഒ പി വി ഹൃജില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it