Flash News

മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു
X


ന്യൂഡല്‍ഹി:മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പറ്റ്‌നയിലാണ് സിന്‍ഹ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്. വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു. പാര്‍ലമെന്റ് സ്തംഭനത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും രാജ്യത്ത് ജനാധിപത്യം ഭീഷണിയിലാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it