Districts

മുതിര്‍ന്ന പൗരന്‍മാര്‍ എഴുതി തള്ളേണ്ടവരല്ല: വി എസ് അച്യുതാനന്ദന്‍

മുതിര്‍ന്ന പൗരന്‍മാര്‍ എഴുതി തള്ളേണ്ടവരല്ല: വി എസ് അച്യുതാനന്ദന്‍
X
കൊച്ചി: മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന് എഴുതിതള്ളാനാവില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മാത്രമല്ല നാം പരിഗണിക്കേണ്ടത്. വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ അവര്‍ക്ക് കഴിയുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.



ദളിതര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍ എന്നീ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ ആ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ വി.എസിന് ഔദ്യോഗിക ക്ഷണമില്ലെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണപരിഷ്‌കാര കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മാത്രമല്ല നാം പരിഗണിക്കേണ്ടത്. പകരം വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it