malappuram local

മുതിര്‍ന്ന പൗരന്‍മാരുടെ സംഘടനാ വാര്‍ഷിക പൊതുയോഗം നടത്തി

നിലമ്പൂര്‍: നിലമ്പൂരിലെ മുതിര്‍ന്ന പൗരന്‍മാരുടെ സംഘടനയുടെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം പീവീസ് ആര്‍ക്കേഡില്‍ നടന്നു. വിവിധ വിഭാഗം ആളുകള്‍ക്ക് സൗഹാര്‍ദ്ദത്തോടെ ഒത്തുകൂടാനുള്ള പൊതു ഇടമാണ് സീനിയര്‍ സിറ്റിസണ്‍സ് സംഘടനയുടെ ആസ്ഥാനവും ചന്തക്കുന്നിലെ പകല്‍വീടും. 6700 ഓളം പുസ്തകങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്.
പി വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി അധ്യക്ഷതഹിച്ചു. പി വി അന്‍വര്‍ എംഎല്‍എ മുഖ്യാതിഥി ആയി. സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
നിലമ്പൂര്‍ നഗരസഭാധ്യക്ഷപത്്മിനി ഗോപിനാഥ്, ഉപാധ്യക്ഷന്‍ പി വി ഹംസ, ആര്യാടന്‍ ഷൗക്കത്ത്, നഗരസഭാംഗങ്ങളായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, എന്‍ വേലുക്കുട്ടി, പി എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, ദേവശ്ശേരി മുജീബ്, സെക്രട്ടറി യു ബാലകൃഷ്ണന്‍ സംസാരിച്ചു.
സാഹിത്യ സമ്മേളനം, മാജിക് പ്രദര്‍ശനം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ എന്നിവ നടന്നു.
Next Story

RELATED STORIES

Share it