Flash News

മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ശക്തിപ്പെടുത്തും



തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുന്ന  മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ക്ക് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പോലിസ് നടത്തുന്നുണ്ട്. ജില്ലാതലം മുതല്‍ സ്റ്റേഷന്‍തലംവരെ മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇവയ്ക്കു പുറമെ ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ വിവരശേഖരണം നടത്തി അവര്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും നല്‍കുന്നതിന് ജനമൈത്രി ബീറ്റ് പോലിസ് അവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലിസ് സ്റ്റേഷനുകളില്‍ നേരിട്ട് ബന്ധപ്പെടുന്നതിന് ഹോട്ട്‌ലൈന്‍ പോലുള്ളസംവിധാനങ്ങള്‍ ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചേര്‍ന്ന് ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it