മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമത്തില്‍ ഭേദഗതി വരുന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്ര സാമൂഹിക നീതി വകുപ്പ്. ഇതിനായുള്ള കരടു ബില്ലിന് മന്ത്രാലയം രൂപം കൊടുത്തിട്ടുണ്ട്. നിയമത്തിലെ 'രക്ഷിതാക്കളെ ഉപേക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കുട്ടികള്‍' എന്ന ഭാഗത്ത് മകളുടെ ഭര്‍ത്താവിനെയും മകന്റെ ഭാര്യയെയും ദത്തെടുത്ത കുട്ടികളെയും വളര്‍ത്തുകുട്ടികളെയും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കായി അയച്ചു. മുതിര്‍ന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമ-പരിപാലന നിയമത്തിന് 2007ലാണ് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതില്‍ മകനും മകളും പേരക്കുട്ടികളും മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. നിയമത്തില്‍ രക്ഷിതാക്കളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള ശിക്ഷാ കാലാവധി മൂന്നില്‍ നിന്ന് ആറു മാസമായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it