മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: ഐഎംഎ

തിരുവനന്തപുരം: നിപാ വൈറസ് ഭീതിയുടെ മറവില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈറസിനെ പ്രതിരോധിക്കാനുള്ള പ്രതിരോധ തുള്ളിമരുന്നുകള്‍ ഉണ്ടെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ വഴിതെറ്റിക്കുക മാത്രമല്ല രോഗം പടരാനും ഇടയാക്കും. അതിനാല്‍ അശാസ്ത്രീയമായ രോഗപ്രതിരോധ തുള്ളിമരുന്നുകളുടെ പ്രചാരണം ഉടന്‍ നിര്‍ത്തിവയ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുല്‍ഫി എന്നിവര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, നിപാ വൈറസ് ബാധിച്ച് മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രതാ പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അംഗണവാടികള്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതായി സംശയമുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it