palakkad local

മുതലമടയില്‍ വീണ്ടും മാലിന്യം തള്ളി

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ കരടിക്കുന്നില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചു. കോട്ടയം ജില്ലയില്‍ നിന്നും മാലിന്യം നിക്ഷേപിക്കാനായി എത്തിയ ലോറി പിടികൂടി. െ്രെഡവര്‍ കോട്ടയം മേമ്പട എഴുത്തുപള്ളിക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (22)നെ കൊല്ലങ്കോട് പോലിസ് അറസ്റ്റു ചെയ്തു. മുതലമട പഞ്ചായത്തില്‍ അയല്‍ ജില്ലകളില്‍ നിന്നുള്ള മാലിന്യം നിക്ഷേധിക്കരുതെന്ന  ഭരണസമിതി നടപ്പിലാക്കിയ നിയമം മറികടന്ന് മാലിന്യം നിക്ഷേപം നടത്തിയതിനാണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പും കണ്ടെയ്‌നര്‍ ലോറിയില്‍ മാലിന്യ നിക്ഷേപിക്കാനെത്തിയ വാഹനം കസ്റ്റഡിലിലെടുത്തിരുന്നു. മാലിന്യം കടത്തുന്ന മാഫിയകളില്‍ നിന്നു വന്‍തുക കൈപ്പറ്റിയാണു സ്വകാര്യ തോട്ടം ഉടമകള്‍ മാലിന്യം നിക്ഷേപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. ആശുപത്രി മാലിന്യങ്ങള്‍ ഇറച്ചിമാലിന്യങ്ങള്‍ പ്ലാസ്റ്റിക് ഇലട്രോണിക് മാലിന്യങ്ങളും ഹോട്ടല്‍വേയ്സ്റ്റ് എന്നിവയാണു നിക്ഷേപിക്കാനായി മുതലമടയില്‍ എത്തുന്നത്.
നാട്ടുകാര്‍ വാഹനം തടഞ്ഞാല്‍ പോലിസ് സംഭവസ്ഥലത്തെത്തി മാലിന്യം അവിടെ തന്നെ കുഴിച്ച് മൂടി വാഹനം കസ്റ്റടിയിലെടുക്കും. ഇതോട് മാഫിയകള്‍ വീണ്ടും മാലിന്യം നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പും തുടങ്ങും. പഞ്ചായത്ത് രാജ് ആക്ടപ്രകാരം മാലിന്യ നിക്ഷേപം നടത്തുന്നവരേയും സ്ഥല സൗകര്യം തയ്യാറാക്കിക്കൊടുക്കുന്ന ഭൂഉടമകള്‍ക്കുമെതിരേ കര്‍ശന നടപടി എടുക്കാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരേ നാട്ടുകാരും പ്രതിഷേധത്തിലാണ്.
മാലിന്യ നിക്ഷേപത്തിനെ സൗകര്യം ചെയ്യുന്ന ചുക്കംപതി കോളനി കരടിക്കുന്ന് പ്രദേശങ്ങളിലെ തോട്ടം ഉടമ രംങ്കനായകി എന്ന പാപ്പാത്തി, മകന്‍ പ്രഭു എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
രോഗാണുക്കള്‍ മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും മുതലമടയില്‍ മാലിന്യ നിക്ഷേപം തുടരുകയാണ്. ജല സ്രോതസുകളും കിണറുകളും മാലിന്യമയമായിരിക്കുന്നു.  രോഗാണു വാഹകരായി മാറിയ കുടിവെള്ളമാണ് ഇവിടെയുള്ള കോളനികളില്‍ വിതരണം ചെയ്യുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി: എഞ്ചിനീയര്‍ ഫാദില്‍ സ്ഥലം സന്ദര്‍ശിച്ചു. ഇവിടെ മാലിന്യം കുഴിച്ചിട്ടുള്ളതായും പറമ്പുകളില്‍ പല സ്ഥലങ്ങളിലായി മാലിന്യം നിക്ഷേപിച്ചതായും കണ്ടെത്തി. ജല സ്രോതസുകളില്‍ ഒലിച്ചിറങ്ങി മലിനമായിട്ടുണ്ടോ എന്നറിയാന്‍ കുടിവെള്ളം പരിശോധനക്കായി എടുത്തതായും അസി: എഞ്ചിനീയര്‍ അറിയിച്ചു.
പിടികൂടിയ മാലിന്യം  സംഭവ സ്ഥലത്തെത്തി കുഴിച്ചു മൂടുകയല്ലാതെ പോലിസിനു മറ്റു വഴികളില്ലന്നും പറയുന്നു. മാലിന്യം കൊണ്ടുന്ന സ്ഥലത്തേക്ക് തിരിച്ച് അയക്കാനോ കര്‍ശന നടപടി എടുക്കാനോ കഴിയാതെ ത്രിശങ്കുവിലാണ് പോലിസ്.
Next Story

RELATED STORIES

Share it