palakkad local

മുതലമടയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കൊല്ലങ്കോട്: മുതലമട കള്ളിയംപാറയില്‍ കാട്ടനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചു. കള്ളിയംപാറ സ്വദേശികളും കര്‍ഷകരുമായ ചെന്താമരാക്ഷന്‍, വാസുദേവന്‍, മോഹനദാസ്, സന്തോഷ്, മുരളീദാസ് എന്നിവരുടെ തോട്ടങ്ങളില്‍ 20തെങ്ങുകള്‍, 10 ജാതി, 25 കവുങ്ങ്, ആയിരത്തോളം വാഴകള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്.
കള്ളിയംപാറയിലെ ശാന്തകുമാരിയുടെ തോട്ടത്തില്‍ നിന്ന് മാത്രമായി 30 തെങ്ങ്, 40 മാവ്, 2 പ്ലാവ് തുടങ്ങിയവ നശിപ്പിക്കുകയും വീട്, തൊഴുത്ത് എന്നിവ തകര്‍ക്കുകയും ചെയ്തു. കാട്ടാനകള്‍ തകര്‍ത്ത കൃഷിയും മറ്റും പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, വിനേഷ് മെംബര്‍മാരായ രമ്യ, കോമളം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it