malappuram local

മുണ്ടുമുഴിയില്‍ ഭക്ഷ്യനിര്‍മാണ യൂനിറ്റുകളില്‍ പരിശോധന



കൊണ്ടോട്ടി: വാഴക്കാട് മുണ്ടുമുഴിയില്‍ ഭക്ഷ്യനിര്‍മാണ യൂനിറ്റുകളില്‍ ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വ്യാപക കൃത്യമം കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍  അടപ്പിച്ചു പൂട്ടി. റെയില്‍വേ സ്റ്റേഷനില്‍ മാത്രം ലഭിക്കുന്ന റെയില്‍നീര്‍ എന്ന വെള്ളത്തിന്റെ പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ കുപ്പികള്‍ വീണ്ടും ഉപയോഗിച്ച് സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ചു വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്് മേഖലയില്‍ പരിശോധന നടത്തിയത്. സര്‍ബത്ത്, മിനറല്‍ വാട്ടര്‍, സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ്, എസ്സന്‍സുകള്‍, കാരക്ക തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റീ സൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കുന്ന കുപ്പികള്‍ ഡ്രൈവര്‍മാരെ സ്വാധീനിച്ച് ഇവിടെ ഇറക്കുകയാണന്നും സംശയമുണ്ട്. വിവിധ പേരുകളിലാണ് ഓരോ ഉല്‍പ്പന്നവും പായ്ക്ക് ചെയ്യുന്നത്. കൂള്‍ ഫ്രഷ്, ലെമണ്‍ ഫ്രഷ്, ടൈഫാന്‍സ് തുടങ്ങിയ ലേബലിലുള്ള ബോട്ടിലുകളിലാണ് ഉല്‍പ്പന്നങ്ങള്‍ നിറയ്ക്കുന്നത്. യൂനിറ്റില്‍ ഭക്ഷണം നിറയ്ക്കുന്നത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താതെയാണ്. സ്ഥാപനത്തിന് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. സ്ത്രീകളാണ് ഇവിടെ ജോലിക്ക് ഏറെയുമുള്ളത്. കാരക്ക, മാങ്ങ, ചെറുനാരങ്ങ തുടങ്ങിയ സാധനങ്ങളില്‍ പൂപ്പല്‍ ബാധിച്ചതായും കണ്ടെത്തി. പരിശോധനാ സമയത്ത് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ എത്താതിരുന്നതും സംശയം ബലപ്പെടുത്തുന്നു. പരിശോധനയില്‍ ഗുരുതരമായ വീഴ്ച ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചതായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു രാജ് പറഞ്ഞു. സ്ഥാപനത്തിനുണ്ടന്ന് പറയുന്ന ഫുഡ് ആന്റ്  സേഫ്റ്റി ൈലസന്‍സ് വ്യാജമാണോയെന്ന് പരിശോധിക്കും. സമീപെത്ത മറ്റൊരു സ്ഥാപനത്തിലും പരിശോധന നടത്തി. ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് പിഴ ചുമത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് പറക്കൂത്ത്, മെംബര്‍ അഷ്‌റഫ് കോറോത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ബിനുരാജ്, അബ്ദുര്‍റഹ്മാന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it