Districts

മുണ്ടുടുത്തെത്തിയ വിദ്യാര്‍ഥികളെ പുറത്താക്കിയെന്ന് ആരോപണം

ആനക്കര (പാലക്കാട്): മുണ്ടുടുത്തതിന്റെ പേരില്‍ ക്ലാസില്‍ നിന്നു പുറത്താക്കിയെന്നു വിദ്യാര്‍ഥികള്‍. ആനക്കര എഡബ്ല്യൂഎച്ച് കോളജിലാണ് സംഭവം. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മുണ്ടുടുത്ത് കോളജില്‍ എത്തിയ വിദ്യാര്‍ഥികളെയാണ് കോളജ് അധികൃതര്‍ പുറത്താക്കിയത്.
ബിബിഎ, ബികോം, ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെയാണു മുണ്ടുടുത്തെന്നാരോപിച്ച് ക്ലാസില്‍ കയറിയപ്പോള്‍ പുറത്താക്കിയത്. മദ്യപരും ആഭാസന്‍മാരുമാണു സാധാരണ മുണ്ടുടുക്കാറുള്ളതെന്ന് കോളജ് അധികൃതര്‍ പറഞ്ഞതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ക്ലാസില്‍ നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളജ് ഗേറ്റിന് മുമ്പില്‍ കുത്തിയിരിപ്പുസമരം നടത്തി. ഇതിനു മുമ്പ് കോളജില്‍ ഓണാഘോഷം നടത്താന്‍ ശ്രമിച്ചതിന്റെ പേരിലും വിദ്യാര്‍ഥികളെ ഇവിടെനിന്ന് ഇറക്കിവിട്ടിരുന്നു. പ്രവര്‍ത്തന സ്വാതന്ത്ര്യമോ ആഘോഷങ്ങള്‍ നടത്താനുള്ള അനുമതിയോ ഇത്തരം കോളജുകള്‍ പലപ്പോഴും തങ്ങള്‍ക്കു നല്‍കാറില്ല എന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it