Alappuzha local

മുണ്ടാലുംമൂട് പാലം: അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു



വള്ളികുന്നം: കൊല്ലം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന മുണ്ടാലുംമൂട് പാലത്തിന്റെ അവസാനഘട്ട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു.തുടക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്ന വേഗത ഇപ്പോള്‍ പൂര്‍ണമായും നിലച്ച നിലയിലാണ്. പ്രദേശവാസികളായ ആലപ്പുഴ ജില്ലയിലെ വള്ളികുന്നംകാരുടെയും,കൊല്ലം ജില്ലയിലെ ഓച്ചിറ,തഴവാ പഞ്ചായത്തിലെ ജനങ്ങളുടെയും ചിരകാലാഭിലാഷമാണു വീതികൂട്ടിയ പാലം പണിപൂര്‍ത്തീകരിക്കുന്നതിലൂടെ പൂവണിയുന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലത്തിലൂടെ ഒരേസമയം രണ്ട് ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പ്രയാസകരമായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഒന്നില്‍ കൂടുതല്‍ വണ്ടികള്‍ക്ക് കടന്നു പോകാനുള്ള സൗകര്യവുമുണ്ടായിരുന്നില്ല. കായംകുളം,കരുനാഗപ്പള്ളി,ചാരുംമൂട്, ഭരണിക്കാവ് ഉള്‍പ്പടെയുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി, െ്രെപവറ്റ് ബസുകള്‍ പാലത്തിലൂടെയാണു സര്‍വീസ് നടത്തുന്നത്.പാലത്തിന്റെ ഒരു വശത്തെ കൈവരിയുടെ നിര്‍മ്മാണം ഇനിയും തുടങ്ങിയിട്ടില്ല.രാത്രി കാലങ്ങളില്‍ വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതിനു ഇത് കാരണമാകും.പണി അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തന്നെ ഭരണപ്രതിപക്ഷ കക്ഷികള്‍ പാലത്തിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it