Kottayam Local

മുണ്ടക്കയത്ത് സമാന്തരപാത നിര്‍മാണം പുരോഗമിക്കുന്നു

മുണ്ടക്കയം: മുണ്ടക്കയ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുവെക്കുന്ന സമാന്തരപാതയുടെ നി ര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോസ്‌വേ പാലത്തില്‍ നിന്നാരംഭിച്ച് പൈങ്ങനയില്‍ എത്തിചേരുന്ന ബൈപാസിന്റെ പാത മണ്ണിടിച്ച് നിരത്തി നിരപ്പാക്കുന്ന ജോലിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മണിമലയാറിന്റെ തീരത്തെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിനായി പുഴയുടെ തീരത്ത് നാല്മീറ്റര്‍ വീതിയില്‍ സംരക്ഷണഭിത്തിക്കായി തറയെടുത്ത് കോ ണ്‍ക്രീറ്റിങ് ജോലികള്‍ തുടങ്ങി. സമാന്തരപാത പൂര്‍ത്തിയാവുന്നതോടെ മുണ്ടക്കത്തിന്റെ വികസന കുതിപ്പിനൊപ്പം ടൗണിന്റെ ശാപമായിരുന്ന ഗതാഗത കുരുക്കിനുംപൂര്‍ണ പരിഹാരമാവും. ജൂണ്‍ മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയ പാതയില്‍ പൈങ്ങണ പാലത്തില്‍ നിന്നും ആരംഭിക്കുന്ന സമാന്തരപാത നിര്‍മാണം വെള്ളനാടി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് കരോട്ട്പറമ്പ് പടിയില്‍ എത്തി അവിടെ നിന്നും തിരിഞ്ഞ് 900 മീറ്റര്‍ മണിമലയാറിന്‍ തീരത്തുകൂടെ നീങ്ങിയാണ് കോസ്‌വേ പാലത്തില്‍ എത്തി ചേരുന്നത്.
ഏറെ തടസമായി നിന്നിരുന്ന സ്ഥലമെടുപ്പ്, ജലവിതരണനായി ഉപ്പുനീറ്റുകയത്തില്‍ സ്ഥാപിച്ച പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കല്‍ എന്നിവ ഉള്‍പെടെ ബൈപ്പാസ് നിര്‍മാണത്തിനായി 14.75 കോടിരൂപയാണ് അനുവദിച്ചത്.
ബൈപ്പാസ് നിര്‍മ്മാണത്തിന് 8.75 കോടി രൂപ, പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കുന്നതിന് 1.27 കോടി രൂപ, ബാക്കി വരുന്ന തുക സ്ഥലമേറ്റെടുപ്പിനും വകയിരുത്തി. നിലവിലുള്ള പമ്പ് ഹൗസിന്റെ സമീപത്തായുള്ള സ്ഥലത്ത് താല്‍കാലികമായി പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കുവാനായിരുന്ന ജലവിതരണ വകുപ്പിന്റെ തീരുമാനം.
എന്നാല്‍ താല്‍കാലിക പമ്പ് ഹൗസ് നിര്‍മിച്ചതിന് ശേഷമേ മോട്ടോറും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിച്ചെങ്കില്‍ മാത്രമേ ജലവിതരണം തടസപെടാതെ നടപടികള്‍ മുന്‍പോട്ട് പോവാനാകൂ.
ഇതില്‍ ജലവിതരണ വകുപ്പിന്റെ പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കുന്നതില്‍ അധികൃതര്‍ അലംഭാവം വരുത്തുന്നതായി ആക്ഷേപം ഉണ്ട്.
Next Story

RELATED STORIES

Share it