Kottayam Local

മുണ്ടക്കയത്ത് മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി



മുണ്ടക്കയം: കോട്ടയം സ്വദേശിയായ 22കാരന്‍ മൂന്നു കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് പിടിയിലായി. കോട്ടയം നാട്ടകം, പാക്കില്‍ റിച്ചു (അജിത് (22)നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ദീര്‍ഘകാലമായി കഞ്ചാവു വില്‍പ്പന നടത്തുകയും കോട്ടയത്തെ പ്രമുഖ കഞ്ചാവു വില്‍പ്പനക്കാരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്നയാളാണ് പിടിയിലായ അജിത്. ഇയാള്‍ കമ്പത്തു നിന്ന് കോട്ടയം ഭാഗത്തേക്കു കഞ്ചാവുമായി വരുന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ എക്‌സൈസ് സ്‌ക്വാഡ് വാഹന പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ സംശായസ്പദമായ രീതിയില്‍ കണ്ട അജിത്തിനെ സ്‌ക്വാഡ് അംഗം കെ എന്‍ സുരേഷ് ചോദ്യം ചെയ്തതോടെയാണ് കൈയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവു കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കോട്ടയത്തുളള മറ്റൊരാള്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് കഞ്ചാവെന്നു ഇയാള്‍ മൊഴി നല്‍കി.മേഖലയില്‍ ചില്ലറ പൊതികളാക്കി കഞ്ചാവു  വില്‍പ്പന നടത്തിവരുന്ന ഇയാള്‍ കമ്പത്തു നിന്ന് കഞ്ചാവു കടത്തുന്ന ഇടനിലക്കാരന്‍ കൂടിയാണ്.ഇതിനു തൂക്കമനുസരിച്ച് ആവശ്യക്കാരനില്‍ നിന്നും പ്രതിഫലം വാങ്ങുകയാണന്നു എക്‌സൈസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എസ് ഷിജു, പ്രിവന്റീവ് ഓഫിസര്‍മാരായ പി ജി രാജേഷ്, കെ പി റജി, ടി എച്ച് ഷെഫീക്, സിവില്‍ ഓഫിസര്‍മാരായ കെ എന്‍ സുരേഷ് കുമാര്‍, കെ എന്‍ അജിത് കുമാര്‍,ടി അജിത്ത്, കെ സുനില്‍കുമാര്‍, കെ ജെ സജി എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it