Kottayam Local

മുണ്ടക്കയത്ത് പുതിയ ഗതാഗത പരിഷ്‌കാരത്തിനു രൂപം നല്‍കി

മുണ്ടക്കയം: മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പുതിയ ഗതാഗത പരിഷ്‌കാരത്തിന് രൂപം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രത്യേക യോഗത്തിലാണ് ഗതാഗത പരിഷ്‌കാരണത്തിന് രൂപം നല്‍കിയത്. അപകടങ്ങള്‍ തുടര്‍കഥായാവുന്ന ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ 15 മിനിറ്റില്‍ കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ വിവിധ രാഷ്ട്രീയ സമുദായിക, സാംസ്‌കാരിക സംഘടനകള്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ ഒഴിവാക്കും. നിലവില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തു നിന്നും കുറച്ചുകൂടി പുറകിലേക്ക് മാറ്റി ബസ് പാര്‍ക്ക് ചെയ്യണം. ഇത് റണ്‍വേയ്ക്ക് കൂടുതല്‍ സ്ഥലം ലഭിക്കുന്നതിനാല്‍ അപകടം ഒരു പരിതി വരെ ഒഴിവാക്കാന്‍ സാധിക്കും. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസ് അല്ലാതെയുള്ള വാഹനങ്ങള്‍ കയറാന്‍ പാടില്ല. പകരം സ്റ്റാന്‍ഡിന് പിന്നിലെ റോഡിലൂടെ വാഹനങ്ങള്‍ക്ക് പോകാം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്റ്റേജ് പരിപാടികള്‍ നടത്തുന്നതിന് അനുവാദം നല്‍കില്ല. ഇതിന് പരിഹാരമായി കംഫര്‍ട്ട് സ്റ്റേഷന് മുകളില്‍ മണ്ണെടുത്ത് കിടക്കുന്ന സ്ഥലത്ത് പരിപാടികള്‍ക്ക് അനുവാദം നല്‍ക്കും. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ റണ്‍വേയില്‍ നിര്‍ത്തി യാത്രികരെ കയറ്റുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പരാതിയെ തുടര്‍ന്ന് പുറപ്പെടുന്ന ബസുകള്‍ റണ്‍വേയില്‍ നിര്‍ത്തുന്നത് ഒഴിവാക്കും. പകരം കിഴക്കോട്ടുള്ള ബസുകള്‍ പോലിസ് സ്റ്റേഷന്‍ പടിക്കലും, പടിഞ്ഞാറോട്ട് പോവുന്ന ബസുകള്‍ സിഎസ്‌ഐ ഹാളിന് സമീപവും, കൂട്ടിക്കല്‍ ഭാഗത്തേക്കുള്ളത് സിഎംഎസ് സ്‌കൂള്‍ കവലയിലും. എരുമേലി, കോരുത്തോട് ഭാഗത്തേക്കുള്ള ബസുകള്‍ ക്രോസ് വേ അക്കരെ ഭാഗത്തും നിര്‍ത്തി യാത്രികരെ കയറ്റണം.
സ്റ്റാന്‍ഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചരക്ക് കയറ്റുന്നതും ഇറക്കുന്നതും രാവിലെ 7.30ന് മുമ്പും വൈകീട്ട് ഏഴിന് ശേഷവുമാക്കി. ദേശിയപാതയോരത്തെ വഴി വാണഭിക്കാരെ ഒഴിപ്പിക്കും. പാതയോരത്തും ക്രോസ് വേ കവലയിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു. പകരം ബസ് സ്റ്റാന്‍ഡിന് മുകളില്‍ മണ്ണെടുത്ത പ്രത്യേക സ്ഥലത്തും ക്രോസ് വേയിലെ പൊതു മാര്‍ക്കറ്റിന് അടി ഭാഗത്തും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതാണ്. ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് കിണര്‍ സ്ലാബിട്ട് മൂടി സംരക്ഷിക്കും.
കൃഷിഭാവന്‍, മൃഗാശുപത്രി, സാമൂഹ്യക്ഷേമ വകുപ്പ്, കുടുംബശ്രി, കര്‍ഷക മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡിന് പിന്നിലെ റോഡിലൂടെ മാത്രമെ പോകാവു. പഞ്ചായത്ത് നമ്പറില്ലാത്ത ഓട്ടോകള്‍ ഓടാന്‍ പാടില്ല. ഇത് ക്രമപ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കനും. നിര്‍ദ്ദേശങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ നടപ്പിലാകും. പോലിസ്, ദേശിയപാത, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it