malappuram local

മുട്ടിച്ചിറ ശുഹദാക്കളുടെ നേര്‍ച്ചയ്ക്കു നാളെ തുടക്കമാവും

തിരൂരങ്ങാടി: ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ച 19, 20, 21 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 19ന് അസര്‍ നിസ്—കാരാനന്തരം മഹല്ല് പ്രസിഡന്റ് പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. സലീം ഐദീദ് തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. വൈകുന്നേരം  ഏഴിന്് നടക്കുന്ന ഉദ്ഘാടന സമ്മേളനം കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍  ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 20 നു  ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും  21 ന് ഏഴുമണിക്ക് നടക്കുന്ന സമാപന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം ചെയ്യും. പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, ഡോ. വഹാവുദ്ദീന്‍ മുഹമ്മദ് നദ്—വി, ഇബ്രാഹിം ബാഖവി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. സയ്യിദ് ഫസലുദ്ദീന്‍ അഹ്—സനി തങ്ങള്‍ മൗലീദിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും.  നേര്‍ച്ച ശവ്വാല്‍ 7 (ജൂണ്‍ 20ന്) സുബ്ഹി നമസ്—കാരാനന്തരം ആരംഭിക്കും. നേര്‍ച്ചയ്ക്കായി വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ചീരണിയായി പത്തിരി നല്‍കും. മൂന്നിയൂര്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയാണ് നേര്‍ച്ച നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളായ പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി, കൈതകത്ത് അലവി ഹാജി, ഹനീഫ മൂന്നിയൂര്‍, പൂക്കാടന്‍ മുസ്തഫ, ഹനീഫ ആല്‍ച്ചാട്ടില്‍, കെ പി സലിം, കെ പി അബ്ദുറഹിമാന്‍കുട്ടി ഹാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it