kasaragod local

മുട്ടത്തൊടി ബാങ്ക് തട്ടിപ്പ്: പണയം വച്ചത് ഒരു ഗ്രാം ഗോള്‍ഡ്

നായന്മാര്‍മൂല: മുട്ടത്തൊടി സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ ഈവനിങ് ബ്രാഞ്ചിലും മുക്കുപണ്ടം പണയംവച്ച് 4.9 കോടി രൂപ തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമായി.
റിമാന്റില്‍ കഴിയുന്ന മൂന്ന് മുഖ്യപ്രതികളെ വിദ്യാനഗര്‍ സിഐയുടെ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. മുഖ്യപ്രതികളായ അപ്രൈസര്‍ സതീഷന്‍, കുണ്ടാര്‍ ഉയിത്തടുക്കയിലെ ഹാരിസ് സഖാഫി എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട്ടെ വിവിധ കടകളില്‍ നിന്ന് ഒരു ഗ്രാം ഗോള്‍ഡ് വാങ്ങിയാണ് പണയം വച്ചതെന്ന് വ്യക്തമായി.
കടകളില്‍ കൊണ്ടുപോയപ്പോള്‍ പ്രതികളെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു.
Next Story

RELATED STORIES

Share it