thiruvananthapuram local

മുട്ടത്തറയിലെ മാതൃകാ സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിനും നൂറു ശതമാനം

തിരുവനന്തപുരം: സൗജന്യ വിദ്യാഭ്യാസത്തിലൂടെ അക്ഷരവെളിച്ചം പകരുന്ന മാതൃകാ സൗജന്യ വിദ്യാഭ്യാസകേന്ദ്രത്തിനു വീണ്ടും നൂറുമേനി വിജയം. സൗജന്യ വിദ്യാഭ്യാസരംഗത്ത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന മുട്ടത്തറയിലെ ഈ അക്ഷരമുറ്റം. 35ലധികം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ ഒരാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെയാണ് നൂറുമേനി വിജയം നേടിയത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അപര്‍ണയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി അഭിമാനമായത്. കഴിഞ്ഞ വര്‍ഷവും നൂറുമേനി നേടിയത് കൂടാതെ രണ്ടു പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെ വിജയിച്ചിരുന്നു. ഫീസ് വാങ്ങാതെയാണ് പഠനമെങ്കിലും മികവിന്റെയും മികച്ച അധ്യാപനത്തിന്റെയും വേറിട്ട വഴികള്‍ തേടിയാണ് ഈ സ്‌കൂള്‍ വിജയം ആവര്‍ത്തിക്കുന്നത്. ബിമല്‍ റോയിയുടെ നേതൃത്വത്തില്‍ 25ഓളം അധ്യാപകരാണ് അറിവ് പകര്‍ന്നുനല്‍കാന്‍ ഒരേ മനസ്സായി മാതൃകക്ക് കരുത്തു പകരുന്നത്.
Next Story

RELATED STORIES

Share it