Idukki local

മുട്ടം ഗ്രാമപ്പഞ്ചായത്ത്; കുട്ടിയമ്മയുടെ പ്രചാരണം അടിസ്ഥാനരഹിതം- യുഡിഎഫ്



മുട്ടം: മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ രാജിവെച്ച് എല്‍.ഡി.എഫില്‍ ചേര്‍ന്നതിന് ശേഷം നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും മാന്യതക്ക് ചേര്‍ന്നതുമല്ലെന്ന് മുട്ടത്തെ യു.ഡി.എഫ് നേതാക്കളും ഗ്രാമപഞ്ചായത്ത് മെംബര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് 200 രൂപയുടെ മുദ്രപത്രത്തില്‍ എഗ്രിമെന്റില്‍ ഒപ്പിട്ടതിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുട്ടിയമ്മയുടെ പേര്? യു.ഡി.എഫ് നിര്‍ദേശിച്ചത്. കുട്ടിയമ്മയുടെ നേതൃത്വത്തില്‍ മുട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരംഭിച്ചത് മുതല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിവന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് തിരിച്ചടി നേരിട്ടതായി ഇവര്‍ ആരോപിച്ചു. കുട്ടിയമ്മ മൈക്കിളിന്റെ ഇത്തരം വികസന വിരുദ്ധ നിലപാട് കാരണം യു.ഡി.എഫ് ഭരണകാലത്ത് തുടങ്ങിവെച്ച സ്വപ്‌ന പദ്ധതികളായ സമ്പൂര്‍ണ കുടിവെള്ള പദ്ധതി, ബൈപാസ് റോഡ് നിര്‍മാണം, ബസ്‌സ്റ്റാന്‍ഡ് നവീകരണം, ടൂറിസം പദ്ധതികള്‍ തുടങ്ങിയവ നടക്കാതെ പോയി. ഭരണ പരാജയം മറക്കുന്നതിനുള്ള തന്ത്രപരമായ നടപടിയുടെ ഭാഗമാണ് ഈ രാജിയെന്നും നേതാക്കളും മെംബര്‍മാരും പറഞ്ഞു. യു. ഡി.എഫ് മുട്ടം മണ്ഡലം ചെയര്‍മാന്‍ കെ ടി അഗസ്റ്റിന്‍ കള്ളികാട്ട്, കണ്‍വീനര്‍ ബേബി വണ്ടനാനി, നേതാക്കളായ എന്‍.കെ. ബിജു, കെ. എ. പരീത് കാനാപ്പുറം, എസ്തപ്പാന്‍ പ്ലാക്കൂട്ടം, പിഎം സുബൈര്‍, ജോസഫ് തൊട്ടിത്താഴത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി വര്‍ഗീസ്, സ്?റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബീന ജോര്‍ജ്, ഷൈജ ജോമോന്‍, ബിജോയി ജോണ്‍, ബൈജു കുര്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it