palakkad local

മുടപ്പല്ലൂര്‍ വേലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം

വടക്കഞ്ചേരി: മുടപ്പല്ലൂര്‍ വേല; സാധാരണ പോലെ തന്നെ നടത്താന്‍ നിര്‍ദ്ദേശം. മുടപ്പല്ലൂര്‍ വേലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് താല്‍കാലിക വിരാമം. എല്ലാ വര്‍ഷവും വേല നടത്തുന്നത് പോലെ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര കമ്മിറ്റിക്കും സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിക്കും ദേശ വേല എന്ന പേരില്‍ നടത്തുകയും ചെയ്യുമെന്നു പറഞ്ഞിരുന്നു. ആന എഴുന്നള്ളത്ത് വരെ സമാന്തരമായി നടത്താനായിരുന്നു പദ്ധതി.
എന്നാല്‍ ആന എഴുന്നെള്ളത്ത് നേരത്തെ തന്നെ കോടതി തടഞ്ഞിരുന്നു. പിന്നീട് വിവിധ ദേശങ്ങളില്‍ നിന്ന് വാദ്യങ്ങളോടുകൂടി വേല എഴുന്നള്ളത്തുകള്‍ വരുമെന്നും സമാന്തര വേല കമ്മിറ്റി പറഞ്ഞിരുന്നു.എന്നാല്‍ തിങ്കളാഴ്ച ആര്‍ഡിഒയുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സാധാരണ പോലെ ക്ഷേത്ര കമ്മിറ്റി മാത്രം വേല നടത്തിയാല്‍ മതിയെന്നു നിര്‍ദ്ദേശം നല്‍കി. മറ്റെന്തെങ്കിലും തരത്തില്‍ എഴുന്നള്ളത്ത് ഉണ്ടായാല്‍ അവ തടയണമെന്നും പോലിസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസ് -ബിജെപി നേതാക്കളാണു ക്ഷേത്ര കമ്മിറ്റിക്കു വിരുദ്ധമായി സമാന്തര കമ്മിറ്റി രൂപീകരിച്ചത്. ആന എഴുന്നള്ളത്ത് ഉള്‍പ്പെടെ വേല നടത്തുമെന്ന് പറഞ്ഞു വ്യാജ രശീതി ഉപയോഗിച്ച് ലക്ഷങ്ങളാണ് ഇവര്‍ നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്തത്.
ഇപ്പോള്‍ സമാന്തരമായി വേല നടത്തേണ്ട എന്ന തീരുമാനം വന്നതോടെ പണ പിരിവു നടത്തിയ നേതാക്കളുടെ വീടുകളിലേക്ക് പോവുകയാണു നാട്ടുകാര്‍.
വര്‍ഷങ്ങളായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ നടത്തിവന്ന മുടപ്പല്ലൂര്‍ വേലയെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിച്ച ഇത്തരക്കാര്‍ക്കെതിരേ വ്യാപകമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it