kannur local

മുടക്കോഴി മലയില്‍ സ്റ്റീല്‍ ബോംബ് ശേഖരം

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ നിന്ന് ഉഗ്രശേഷിയുള്ള എട്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇരിട്ടി ഡിവൈഎസ്പി പി സുകുമാരന്‍, സിഐ വി വി മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കാടുനിറഞ്ഞ പ്രദേശത്ത് മണല്‍ത്തിട്ട തുറന്ന് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. ഒരുമാസം മുമ്പ് നിര്‍മിച്ചതാണ് ഇവയെന്നാ ണ് സംശയം. ഉഗ്രശേഷിയുള്ളതിനാല്‍ കണ്ടെത്തിയ സ്ഥലത്തുവച്ച് ബോംബ് നിര്‍വീര്യമാക്കി.
തിരഞ്ഞെടുപ്പ് മുന്നൊരുക്കമെന്ന നിലയില്‍ തില്ലങ്കേരി, മുഴക്കുന്ന് മേഖലയില്‍ പോലിസ് ആയുധങ്ങള്‍ക്കും ബോംബിനുമായി റെയ്ഡ് തുടരുകയാണ്.
Next Story

RELATED STORIES

Share it