kannur local

മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരോടെ വിട

ഇരിക്കൂര്‍: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണിരോടെ വിടനല്‍കി. കഴിഞ്ഞദിവസം വൈകീട്ടാണ് ചെങ്ങളായി കടവില്‍ കോട്ടപ്പറമ്പിലെ ലോഡിങ് തൊഴിലാളി ചെരുവില്‍ മുരളിയുടെ മക്കളായ അമല്‍ ബാബു, അതുല്‍ കൃഷ്ണ, അയല്‍വാസിയും സുഹൃത്തുമായ ചേരന്‍കുന്നില്‍ തട്ടുകട നടത്തുന്ന പാറമ്മല്‍ പുതിയ പുരയില്‍ ഹനീഫയുടെ മകന്‍ ഹാഫിസും മുങ്ങി മരിച്ചത്.
വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചിച്ച് ഇന്നലെ രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ചെങ്ങളായി ടൗണില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഉച്ചയോടെ കോട്ടപ്പറമ്പ് മൈതാനിയിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. വന്‍ ജനാവലിയാണ് മൃതദേഹങ്ങളില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്.
ഹാഫിസിന്റെ മൃതദേഹം ചെങ്ങളായി ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികളര്‍പ്പിക്കാനെത്തി.
Next Story

RELATED STORIES

Share it