മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു: ആലുവ എംഎല്‍എ

ആലുവ: എടത്തല സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി അന്‍വര്‍സാദത്ത് എംഎല്‍എ ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മര്‍ദനമേറ്റ ഉസ്മാനാണ് പോലിസിനെ ആക്രമിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് ഉസ്മാന്റെ വിശദീകരണത്തോടെ തെളിഞ്ഞതായി എംഎല്‍എ പറഞ്ഞു. പോലിസ് മര്‍ദനത്തില്‍ ശരീരമാസകലം തകര്‍ന്ന ഉസ്മാനെതിരേ ഗുരുതര വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തപ്പോള്‍, ഇയാളെ ക്രൂരമായി മര്‍ദിച്ച പോലിസിനെതിരേ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. ആലുവക്കാരെ ഒന്നടങ്കം അടച്ചാക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി തെറ്റാണ്. സംഭവവുമായി ബന്ധപ്പെട്ടു തുടര്‍സമര പരിപാടികള്‍ ആലോചിക്കുന്നതിനായി ഇന്നു യുഡിഎഫ് യോഗം ചേരും. ഉസ്മാനെ ചികില്‍സയ്ക്കായി സര്‍ക്കാര്‍ സഹായിക്കാത്തപക്ഷം താന്‍ സ്വന്തം ചെലവില്‍ ചികില്‍സ ഏറ്റെടുക്കുമെന്നും അന്‍വര്‍സാദത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it