kasaragod local

മുഖ്യമന്ത്രി സംബന്ധിച്ച വേദിക്കരികില്‍ വ്യാജ നമ്പറുള്ള കാര്‍; പോലിസ് അന്വേഷണം തുടങ്ങി

കുമ്പള: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടന വേദിക്കരികില്‍ വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെ ത്തി. കാര്‍ കസ്റ്റഡിയിലെടുത്ത് പോലിസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ടാണ് കുമ്പളയില്‍ നിന്ന് ജാഥ ആരംഭിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍, കെ സി ജോസഫ് തുടങ്ങിയവരും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും എംഎല്‍എമാരും പങ്കെടുത്ത ഉദ്ഘാടന വേദിക്കടുത്താണ് ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ കാര്‍ ഉണ്ടായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനുള്ളതാണ് കാര്‍. കാര്‍ മാറ്റാത്തതിനെ തുടര്‍ന്ന് പോലിസ് പരിശോധിച്ചപ്പോഴാണ് വ്യാജ നമ്പറാണെന്ന് വ്യക്തമായത്. ഒരു റിട്‌സ് കാറിന്റെ നമ്പറാണ് പതിച്ചിരുന്നത്. കുമ്പള പോലിസ് കാര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it