Flash News

മുഖ്യമന്ത്രി വിശദീകരിക്കണം: എസ് ഡിപിഐ



തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പങ്കെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. അനുമതിയോടെയാണ് പ്രധാനമന്ത്രിയെ അനുഗമിച്ചതെന്ന് കുമ്മനം പറയുന്നു. സുരക്ഷാപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ നേതാവിനുപോലും അവസരം നിഷേധിച്ച യാത്രയില്‍ കുമ്മനം പങ്കെടുത്തതിനെ അ ല്‍പ്പത്തമായും ജനാധിപത്യമര്യാദയോടുള്ള അവഹേളനമായും സിപിഎമ്മിന്റെ ഉന്നത നേതാക്കളടക്കം വിമര്‍ശിക്കുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്.  ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ നായകവേഷം അണിയാന്‍ സിപിഎം ശ്രമിക്കുമ്പോഴും ആര്‍എസ്എസ് ഭരണകൂടത്തോട് പിണറായി വിജയന്‍ അതിവിധേയത്വം പ്രകടിപ്പിക്കുന്നതാണ് മെട്രോ ഉദ്ഘാടനവേദിയില്‍ കണ്ടത്. മുഖ്യമന്ത്രിയുടെ ഈ പ്രീണനനയത്തെക്കുറിച്ച് സിപിഎം നേതൃത്വവും ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കളും നിലപാട് വ്യക്തമാക്കണം. വ്യക്തിപരമായ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തെയും പാര്‍ട്ടി നിലപാടുകളെയും ബിജെപിക്ക് അടിയറവയ്ക്കാനാണ് നീക്കമെങ്കി ല്‍ ജനങ്ങളില്‍ എല്‍ഡിഎഫിന് അവശേഷിക്കുന്ന സ്ഥാനവും നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it