Sports

മുഖ്യമന്ത്രി രാജിവച്ച്  അന്വേഷണത്തിന് തയ്യാറാവണം: പി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും തുടക്കം മുതലേ സംശയത്തിന്റെ നിഴലിലാണ്. പേഴ്‌സണല്‍ സ്റ്റാഫും ഗണ്‍മാനും ഉള്‍പ്പെടെ മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. സ്ഥാനം രാജിവച്ച് അന്വേഷണം നേരിടാനും കേരള ജനതയോട് മാപ്പ് പറയാനും മുഖ്യമന്ത്രി തയ്യാറാവണമെന്ന് അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it