Flash News

മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹം: അബ്ദുല്‍ മജീദ് ഫൈസി

കോഴിക്കോട്: കേരളത്തെ നടുക്കിയ കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു നാലു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തതിലും ദുരന്തബാധിതര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിലും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ക്കു വേണ്ടി നിരവധി പേര്‍ അഹോരാത്രം അധ്വാനിക്കുമ്പോഴും മുഖ്യമന്ത്രി തിരിഞ്ഞുനോക്കാത്തത് അപലപനീയമാണ്. കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഡല്‍ഹി വരെ പോയ മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ വലിയൊരു ദുരന്തത്തെ അവഗണിച്ചതിന് ന്യായീകരണമില്ല. വീട് പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ട 58 കുടുംബങ്ങള്‍ ക്യാംപുകളില്‍ തിങ്ങി ജീവിക്കുന്ന അവസ്ഥയാണുള്ളത്. ക്യാംപിലുള്ള കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കി മാറിത്താമസിക്കാന്‍ സൗകര്യമൊരുക്കണം. അതുവരെ എല്ലാവര്‍ക്കും സൗജന്യ റേഷനും അനുവദിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍, ജില്ലാ-മണ്ഡലം നേതാക്കളായ മുസ്തഫ പാലേരി, സലീം കാരാടി, എന്‍ജിനീയര്‍ എം എ സലീം, റഊഫ് കുറ്റിച്ചിറ, പി ടി അഹമ്മദ്, ഹമീദലി, ആബിദ് പാലക്കുറ്റി, പാപ്പി അബൂബക്കര്‍, സിറാജ് തച്ചപോയില്‍, ടി പി യൂസുഫ്, സിദ്ദീഖ് ഈര്‍പ്പോണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it