'മുഖ്യമന്ത്രി അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു'

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനുമെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവയ്ക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ തെളിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.
എക്‌സൈസ് അഡീ. ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പു മറികടന്നാണ് ബ്രൂവറി അനുവദിച്ചത്. ഇതു വസ്തുതാവിരുദ്ധമാണെങ്കില്‍ പറയണമെന്നും ഇല്ലെങ്കില്‍ എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാരിന് ഡിസ്റ്റിലറി ലൈസന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി സെക്രട്ടറി ഫയലില്‍ എഴുതി. ഈ ഫയല്‍ ഏഴു മാസം മന്ത്രിയുടെ ഓഫിസില്‍ സൂക്ഷിച്ചു. ജൂലൈ ഏഴിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. ഇടപാട് ഉറപ്പിക്കാനാണ് ആറ് മാസം വൈകിപ്പിച്ചത്. മന്ത്രിസഭാ തീരുമാനം മാറ്റണമെങ്കില്‍ മറ്റൊരു മന്ത്രിസഭാ തീരുമാനം വേണം. കിന്‍ഫ്ര ജനറല്‍ മാനേജര്‍ സ്ഥലം അനുവദിച്ചത് അധികാരമില്ലാതെയാണെന്നും ചെന്നിത്തല ആരോപിച്ചു.

Next Story

RELATED STORIES

Share it