മുഖ്യമന്ത്രിയെ സംസ്ഥാന സമിതി തീരുമാനിക്കും: സിപിഎം

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയെ സംസ്ഥാന സമിതിയും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നു തീരുമാനിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തീരുമാനം സംസ്ഥാനത്തു തന്നെയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമിതിയും സംസ്ഥാന കമ്മിറ്റിയും കൂടിച്ചേര്‍ന്ന് ഇന്നു തീരുമാനമെടുക്കുമെന്നും താന്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയത് കോണ്‍ഗ്രസ്-ബിജെപി ഒത്തുകളിയിലൂടെയാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. കേരളത്തില്‍ അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനു സിപിഎമ്മില്‍ മല്‍സരിച്ചു ജയിച്ചവരില്‍ അയോഗ്യരായവര്‍ ആരുമില്ലെന്നാണു സീതാറാം യെച്ചൂരി നല്‍കിയ മറുപടി.
Next Story

RELATED STORIES

Share it