Flash News

മുഖ്യമന്ത്രിയെ വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റിന് ജാമ്യം



ചെന്നൈ: തിരുനെല്‍വേലി കലക്ടറേറ്റില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പോലിസിനെയും കലക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി ബാലയ്ക്ക് ജാമ്യം. അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് പ്രകാരം ഞായറാഴ്ചയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. തീപ്പൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് മുഖ്യമന്ത്രി യും കലക്ടറും പോലിസ് ഉദ്യോഗസ്ഥനും നാണം മറയ്ക്കുന്നതാണ് കാര്‍ട്ടൂണിന്റെ ഉള്ളടക്കം. താന്‍ കൊലപാതകമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍  കുറ്റബോധവുമില്ലെന്നും ബാല മാധ്യമങ്ങളോടു പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകളെ തുടര്‍ന്നും കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it