മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം: അഡ്വ. കെ എം അഷ്റഫ്
BY Sumeera SMR28 Jan 2016 3:39 AM GMT
Sumeera SMR28 Jan 2016 3:39 AM GMT
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കോഴവാങ്ങിയെന്ന സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ് ആവശ്യപ്പെട്ടു.
ആവര്‍ത്തിച്ച് വരുന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് പറയുന്ന പതിവുരീതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്ക് 190 ലക്ഷം രൂപയും വൈദ്യു—തി മന്ത്രി ആര്യാടന് മുഹമ്മദിന് 40 ലക്ഷം രൂപയും നല്‍കിയെന്ന് സോളാര്‍ കമ്മീഷനു മുന്നില്‍ നല്കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണത്തിന് തയ്യാറാവണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരില് നിന്നു നീതിപൂര്‍വമായ ഒരന്വേഷണം സാധ്യമല്ലെന്നിരിക്കെ മുഖ്യമന്ത്രിയെ തദ്സ്ഥാനത്തു നിന്ന് മാറ്റാന്‍ നിയമ പരമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ ഗവര്‍ണര്‍ തയ്യാറാവണം.
താന്‍ പിടിക്കപ്പെടുമെന്നുള്ള ഭയം മൂലമാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതെന്നു സംശയിക്കേണ്ട സാഹചര്യമാണുള്ളത്. ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരേ ആവര്‍ത്തിച്ചുവരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT