thrissur local

മുഖ്യമന്ത്രിയെത്തും; സുരക്ഷാ നടപടികള്‍ പൊലിമ കെടുത്തും

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ തൃശൂര്‍ പൂരം കാണാനെത്തും. പൂരം നാളില്‍ തെക്കേ ഗോപുരനടയിലെ വിഐപി ഗ്യാലറിയിലിരുന്ന് മുഖ്യമന്ത്രി പൂരത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുടമാറ്റവും ആസ്വദിക്കും.
മുഖ്യമന്ത്രിയുടെ സന്ദര്‍ശത്തെ തുടര്‍ന്ന് കനത്ത സുരക്ഷക്രമീകരണങ്ങളാണ് നഗരത്തി ല്‍ ഒരുക്കുന്നത്. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടംമാറ്റം നടക്കുന്ന തെക്കേ ഗോപുരനടയില്‍ തീര്‍ക്കുന്ന കര്‍ശന നിയന്ത്രണം പൂരാവേശത്തിന്റെ പൊലിമ കെടുത്തും. പതിവിനു വിപരീതമായി ഇവിടെ ബാരിക്കേഡ് കെട്ടി കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. തെക്കേ ഗോപുരനടയില്‍ ഇരുഭാഗത്തുമായി നടക്കുന്ന കുടംമാറ്റം കാണാന്‍ തടിച്ചു കൂടുന്ന പുരുഷാരം പൂരത്തിന്റെ മനോഹര കാഴ്ച്ചയാണ്.
ബാരിക്കേട് കെട്ടി നിയന്ത്രിക്കുന്നതോടെ പൂരാസ്വദകര്‍ക്ക് ബുദ്ധിമുട്ടാകും.  അതേസമയം പൂരത്തോടനുബന്ധിച്ച് തെക്കേ ഗോപുരനടയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ക്രമീകരിക്കുമെന്നും ആവശ്യമില്ലാത്ത ബാരിക്കേഡുകള്‍ ഒഴിവാക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
രാമനിലയത്തില്‍ പൂരത്തോടനുബന്ധിച്ച് നടന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കുടമാറ്റം നടക്കുന്ന തെക്കേഗോപുരനടയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് ഒരു വശത്തെ ഒഴിവാക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it