Flash News

രാജിവക്കാമെന്ന് തോമസ് ചാണ്ടി

രാജിവക്കാമെന്ന് തോമസ് ചാണ്ടി
X


തിരുവനന്തപുരം:രാജിസന്നദ്ധത അറിയിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്താണ് ചാണ്ടി നിലപാട് അറിയിച്ചത്. താന്‍ തല്‍ക്കാലം മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി യോഗത്തില്‍ പറഞ്ഞു. അല്‍പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തും. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ യോഗം ബഹിഷ്‌കരിച്ചിരുന്നു. ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. തോമസ് ചാണ്ടിക്കൊപ്പം യോഗത്തില്‍ ഇരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ വിട്ടുനില്‍ക്കുന്നതെന്ന് സിപിഐ നേതൃത്വം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ ചന്ദ്രശേഖരനെ അറിയിച്ചു.
രാവിലെ എട്ടുമണിയോടെ തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി ചാണ്ടിയോട് പറഞ്ഞിരുന്നതായാണ് സൂചന. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

10:00:20 AM

മന്ത്രിസഭായോഗം അവസാനിച്ചു.

9:52:21 AM

മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി

9:39:29 AM

മുഖ്യമന്ത്രിയോട് എന്‍സിപി ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടു.

9:36:52 AM

10.30ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തും.

TIMELINE

  • ചാണ്ടി കഌഫ് ഹൗസിലെത്തി
    മുഖ്യമന്ത്രി വിളിപ്പിച്ചതനുസരിച്ചെന്ന് റിപോര്‍ട്ട്, എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതെന്ന് ചാണ്ടി


  • രാജിവെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ചാണ്ടിയോട് പറഞ്ഞതായി റിപോര്‍ട്ട്. ദേശീയ നേതൃത്വത്തോട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍

  • രാജി ഉച്ചയോടെ എന്ന് സൂചനകള്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചാണ്ടി പങ്കെടുക്കുമോ എന്ന ചോദ്യമുയരുന്നു.


8:40:40 AM :

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച അവസാനിച്ചു
8:46:32 AM

മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ ചാണ്ടി കഌഫ് ഹൗസില്‍ നിന്നു പുറത്തേക്ക്.

8:53:51  AM

ചാണ്ടി സെക്രട്ടേറിയേറ്റിലെത്തി,
മാധ്യമങ്ങളോട് : മന്ത്രിസഭാ യോഗത്തില്‍ ഉറപ്പായും  പങ്കെടുക്കും
മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങള്‍ നിങ്ങളോട് പറയേണ്ടതില്ല

കോടതിവിധി (വിധിപകര്‍പ്പ് ) കിട്ടിയശേഷം മുഖ്യമന്ത്രി തീരുമാനിക്കും
Next Story

RELATED STORIES

Share it