Flash News

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച, മോഡി മടങ്ങി

തിരുവനന്തപുരം : രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയിലേക്ക്് മടങ്ങി. ശിവഗിരിയിലെ ചടങ്ങുകള്‍ക്കു ശേഷം തിരുവനന്തപുരത്തെത്തിയ മോഡിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ചീഫ്‌സെക്രട്ടറിയും വിമാനത്താവളത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. റബര്‍ വിലയിടിവ്, ശബരിമല വികസനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കൊല്ലത്തെ ചടങ്ങിന് ക്ഷണിക്കാത്തതു സംബന്ധിച്ച പരാതിയൊന്നും നല്‍കിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it