Flash News

മുഖ്യമന്ത്രിയുടേത് കുറ്റബോധത്തില്‍ നിന്നുണ്ടായ വാക്കുകള്‍ : ബിജെപി



തിരുവനന്തപുരം: കേരള സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന് ഉണ്ടായതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മലയാളിയുടെ അഭിമാനബോധത്തെയും സുരക്ഷയെയും പറ്റി ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടത്. ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറിയത് പിണറായി ഉള്‍െപ്പടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദ നിലപാടുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it