മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ പരാതിയില്‍ മൊഴിയെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍ കെ ജയകുമാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചും അഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് നല്‍കിയ പരാതിയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസില്‍ നിന്ന് പോലിസ് മൊഴിയെടുത്തു.
തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിലെ ഡിവൈഎസ്പി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിരേഖപ്പെടുത്തിയത്. ഡോ. എന്‍ കെ ജയകുമാര്‍ 2008-12 കാലഘട്ടത്തില്‍ നുവാല്‍സ് കൊച്ചിയുടെ വൈസ് ചാന്‍സലറായിരുന്ന കാലയളവില്‍  ഡല്‍ഹിയിലെ എച്ച്പിഎല്‍ കമ്പനിക്ക് സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും നടപടിക്രമങ്ങള്‍ പാലിക്കാതെയും കോടികള്‍ അനുവദിച്ചതു വഴി നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിഐപി ലോഞ്ചില്‍ വച്ചാണ് പി കെ ഫിറോസില്‍ നിന്ന് മൊഴിയെടുത്തത്.
Next Story

RELATED STORIES

Share it